പഴഞ്ചൊല്ലുകൾ/ര

 


    1. രക്തബന്ധം തിക്തബന്ധം, സ്വാർത്ഥബന്ധം സ്വർണ്ണബന്ധം.
    2. രക്ഷയുള്ളിടത്ത് ശിക്ഷയുമുണ്ട്.
    3. രണ്ടാമത് മുറുക്കില്ല, മൂന്നാമത് മഴയില്ല.
    4. രണ്ടുംകെട്ടവനെന്തും കാട്ടാം.
    5. രണ്ടും കോടിയെങ്കിൽ അലക്കിയതില്ലെന്ന് നിശ്ചയം.
    6. രണ്ടുകളവൊന്നിച്ച് പറഞ്ഞാൽ ഒന്ന് നേരാകും.
    7. രണ്ടുകെട്ടിയവനു തിണ്ടാട്ടം.
    8. രണ്ടുകൈ കൂട്ടിക്കൊട്ടിയാലേ ഒച്ചകേൾക്കൂ.
    9. രണ്ടുതോണിയിൽ കാലിട്ടുനിന്നാൽ നടുപ്പുഴയിൽ കാണാം.
    10. രണ്ടുപട്ടിക്കുകൂടി ഒരെല്ല് കിട്ടിയ പോലെ.
    11. രണ്ടുവേട്ടോൻ പൊട്ടൻ.
    12. രണ്ടെന്നുണ്ടെങ്കിലിണ്ടലുണ്ട്.
    13. രണ്ടുണ്ടെങ്കിൽ ശണ്ഠയുണ്ട്.
    14. രണ്ടേ നയമുള്ളൂ, പ്രണയവും വിനയവും.
    15. രണ്ടൊത്താൽ മൂന്നൊക്കും.
    16. രസവാദം ഊതിയറിയുക, വേദം ഓതിയറിയുക.
    17. രഹസ്യം പൊതിഞ്ഞുവച്ചാലും പരസ്യമാകും.
    18. രഹസ്യമാണെന്ന് പറഞ്ഞാൽ പരസ്യമാകാനെളുപ്പം.
    19. രാജകുമാരിയായാലും കെട്ടിയവന് പെണ്ണുതന്നെ.
    20. രാജപക്ഷം പൗരപക്ഷം.
    21. രാജയോഗത്തിന് രാജഭോഗം.
    22. രാജാവന്നു കാക്കും, ദൈവം നിന്നുകാക്കും.
    23. രാജാവാകാനോജസ്സില്ല പ്രജയാകാൻ മനസ്സുമില്ല.
    24. രാജാവിനു ചെവികണ്ണ്.
    25. രാജാവിനെക്കാൾ കൂടുതൽ രാജകീയം.
    26. രാജാവിനോടും വെള്ളത്തിനോടും തീയിനോടും കളിക്കരുത്.
    27. രാജാവിന്റെ കൈയിന് രാജ്യത്തിന്റെ നീളം.
    28. രാജാവിന്റെ ചെരിപ്പാണെന്ന് നായയ്ക്കറിയുമോ.
    29. രാജാവിന്റെ നായയായിട്ടല്ലേ എറിഞ്ഞുകൂടാത്തത്.
    30. രാജാവില്ലാത്ത രാജ്യത്ത് കുടിയിരിക്കാനാകാ.
    31. രാജ്ഞിയായാലും കെട്ടിയോനു പെണ്ണുതന്നെ.
    32. രാത്രിവീണ കുഴിയിൽ പകലുവീഴണമെന്നുണ്ടോ?
    33. രാധയുള്ളേടത്ത് കൃഷ്ണനുമുണ്ട്.
    34. രാമനിരിക്കുമിടം അയോദ്ധ്യ.
    35. രാമനുള്ളേടത്ത് കാമനില്ല, കാമനുള്ളേടത്ത് രാമനില്ല.
    36. രാമരാവണബാലിസുഗ്രീവകീരിപാമ്പു കടീപിടി.
    37. രാമായണമാറുകാണ്ഡം വായിച്ചിട്ടും രാമന്ക്ക് സീത എപ്പടി?
    38. രാമേശ്വരത്തെ ക്ഷൗരം പോലെ.
    39. രാവിലെക്കുളി രക്ഷക്കുളി. ഉച്ചക്കുളി പച്ചകുളി, അന്തിക്കുളി ചന്തക്കുളി.
    40. രാവിലെ വന്ന മഴയേയും വിരുന്നിനേയും വിശ്വസിക്കരുത്.
    41. രാവിലെ വൈകിയാലന്തിക്കും വൈകും.
    42. രാഷ്ട്രത്തിന് വേണ്ടാത്ത രാഷ്ട്രീയമെന്തിന്?
    43. രാഷ്ട്രീയക്കാരന് രാഷ്ട്രസ്നേഹമില്ല.
    44. രാഹുദശയിൽ വാണവനുമില്ല, രാജദശയിൽ കെട്ടവനുമില്ല.
    45. രുദ്രാക്ഷമാല മാറത്തും മറ്റൊന്ന് മനസ്സിലും.
    46. രേവതിക്കാറ്റിൽ പാടത്ത് ചാമ.
    47. രേവതിനാളിനെഴുപത് ശീലം, തന്നോടിരക്കും താനിരക്കും.
    48. രേവതിയിരന്നുതിന്നും.
    49. രോഗിക്ക് രോഗി ഭാഗം പറയുക.
    50. രോഗിക്ക് രോഗി വൈദ്യൻ.
    51. രോഗിക്ക് വൈദ്യൻ, പാപിക്ക് ദൈവം.
    52. രോഗിയാകുന്നതിന് മുൻപ് വൈദ്യനെ പരിചയപ്പെടണം.

    No comments:

    Post a Comment