പഴഞ്ചൊല്ലുകൾ/ഞ

 


    1. ഞണുഞണുഞ്ഞത് ഞണുഞണുത്തും പോയ്, പിണുപിണുത്തത് പിണുപിണുത്തും പോയ്.
    2. ഞണ്ടിനു കോൽക്കാരൻപണി കിട്ടിയപോലെ.
    3. ഞണ്ടിനുണ്ടോ രണ്ടാംപേറ്.
    4. ഞണ്ടുകൊഴുത്താൽ കുണ്ടിൽ കിടക്കുമോ?
    5. ഞണ്ടുണ്ടോ തേനുണ്ടിട്ട്.
    6. ഞണ്ടു മണ്ഡലി പട്ടില് വാഴ കുടപ്പന.
    7. ഞവര നട്ടാൽ തുവര മുളയ്ക്കുമോ?
    8. ഞാങ്ങണയെങ്കിലും നാലു കൂട്ടിക്കെട്ടിയാൽ ബലം തന്നെ.
    9. ഞാണിനു ബലമുണ്ടെങ്കിലേ അമ്പു ദൂരംപോകൂ.
    10. ഞാനിരിക്കേണ്ടിടത്ത് ഞാനിരിക്കാഞ്ഞാൽ അവിടെയിരിക്കാൻ നായ.
    11. ഞാനും പത്നീം കുഞ്ചും വർധയ വർധയ അന്യാനാം കുണ്ടാമണ്ടിം വർധയ വർധയ സ്വാഹ.
    12. ഞാനും മുതലേച്ചനുംകൂടി പോത്തിനെ പിടിച്ചു.
    13. ഞാനുമെന്റെ പെണ്ണും കുറച്ചു പൊന്നും.
    14. ഞാനുമെന്റേട്ടനും ഒറ്റയ്ക്ക്, കോലോത്തെ നായന്മാർ രണ്ടാള്.
    15. ഞാനെന്നഭാവം ജ്ഞാനിക്കഭാവം.
    16. ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ.
    17. ഞാനൊന്നേനന്ന്.
    18. ഞാനോ യമനെപ്പെരട്ടി, നീയെന്നെ പെരട്ടുന്നോ?
    19. ഞാൻ ഞാനല്ലാതായാൽ നായ.
    20. ഞാൻ പിടിച്ച മുയലിന് കൊമ്പ് മൂന്ന്.
    21. ഞാൻ പെട്ട പാട് നായയ്ക്കറിയില്ല.
    22. ഞാൻ പെറ്റ കാലം മീൻപെറ്റപോലെ, വാലറ്റകാലം ഞാൻ പെറ്റകാലം.
    23. ഞായമാരു പറഞ്ഞാലും ആയതപ്പോളെടുക്കണം.
    24. ഞാറ കരഞ്ഞു വടക്കോട്ടുപോയാൽ നായരു ചത്തു തെക്കോട്ടുപോകും.
    25. ഞാറുറച്ചാൽ ചോറുറച്ചു.
    26. ഞാറ്റിൽ പിഴച്ചാൽ ചോറ്റിൽ പിഴച്ചു.
    27. ഞാറ്റുവേല തൊറ്റിയാൽ നാടാകെ നഷ്ടം.
    28. ഞെക്കിക്കൊല്ലുന്നവനെ നക്കിക്കൊല്ലുക.
    29. ഞെക്കിപ്പഴുപ്പിച്ച പഴത്തിനു സ്വാദില്ല.
    30. ഞെട്ടറ്റാൽ താഴത്ത്.
    31. ഞെരിഞ്ഞിൽമുള്ളു കൊണ്ടാലും കുനിഞ്ഞുതന്നെയെടുക്കണം.
    32. ഞെളിഞ്ഞ വഴക്കിനെക്കാൾ കിഴിഞ്ഞ സന്ധി നല്ലൂ.
    33. ഞെളിഞ്ഞു കയറിയാൽ കുനിഞ്ഞിറങ്ങാം.
    34. ഞെളിഞ്ഞുനിന്നു വിളമ്പരുത്.
    35. ഞെക്കിപ്പഴുപ്പിച്ച പഴംപൊലെ.

    No comments:

    Post a Comment