പഴഞ്ചൊല്ലുകൾ/ഏ

 


    1. ഏകമാണി ശതമർക്കടം.
    2. ഏകലില്ലെങ്കിൽ ഏശലില്ല.
    3. ഏകാദശിക്ക് വരിനിറയെ, തിരുവാതിരയ്ക്കു പുരനിറയെ.
    4. ഏകാദശിനോൽക്കാനും മേൽമീശവയ്ക്കാനും ആർക്കുംവയ്ക്കും.
    5. ഏക്കംകൊടുത്തിട്ട് ഉമ്മട്ടം വാങ്ങുക.
    6. ഏക്കത്തിനു കൊട്ടത്തേങ്ങ, വീക്കത്തിനുണക്കലരി.
    7. ഏക്കറനായേ ചൊറിനായ കടിച്ചു.
    8. ഏക്കറ്റത്തിനു നാക്കറ്റത്ത്.
    9. ഏങ്ങുന്ന അമ്മയ്ക്ക് കുരയ്ക്കുന്ന അച്ഛൻ.
    10. ഏച്ചുകൂട്ടിയാൽ മുഴച്ചിരിക്കും.
    11. ഏട്ടൻകൊതിയൻ ഇലയ്ക്കുപോയി എനിക്കുള്ളത് നിലത്ത് തന്നേക്കൂ.
    12. ഏട്ടന്റനിയൻ കോന്തക്കുറുപ്പ്.
    13. ഏട്ടിലപ്പടി പയറ്റിലിപ്പടി.
    14. ഏട്ടിലെ ചുരയ്ക്ക കറിക്കാകാ.
    15. ഏട്ടിലെ പശു പുല്ലുതിന്നില്ല.
    16. ഏട്ടിൽ കണ്ടാൽ പോരാ കാട്ടിക്കാണണം.
    17. ഏട്ടിൽ കണ്ടാൽപോരാ, കാട്ടിൽ കാണണം.
    18. ഏട്ടിൽ ശർക്കര മധുരിക്കില്ല.
    19. ഏണിക്ക് കോണി ഒപ്പത്തിനൊപ്പം.
    20. ഏണിയായാൽ കാണിവേണം.
    21. ഏതച്ഛൻ വന്നാലൂല്യ അമ്മയ്ക്ക് സ്വൈരം.
    22. ഏതപ്പാ കോതമംഗലം.
    23. ഏതവൻ പല്ലക്കേറിയാലും എന്റെ മോൻ ചുണക്കണം.
    24. ഏതാന മദിച്ചാലും കാരക്കാട്ടെ തെങ്ങിനു കേട്.
    25. ഏതാനുമുണ്ടെങ്കിലാരാനുമുണ്ട്.
    26. ഏതു പുറ്റിലാണ് പാമ്പെന്നറിയുമോ?
    27. ഏതു വടിയും നായേത്തല്ലാൻ നല്ലത്.
    28. ഏത്തപ്പാട്ടിനതിർപ്പാട്ടില്ല.
    29. ഏത്തവാഴയ്ക്കേത്തമിടണം.
    30. ഏനറിഞ്ഞോ തോക്കിന്റെ വായിൽ തീയിരിക്കുന്നത്.
    31. ഏനാമാക്കിൽ ചെന്നാൽ തേനുണ്ടെന്നും വരാം ഇല്ലെന്നും വരാം.
    32. ഏനാമാക്കിൽ തോടുണ്ടെങ്കിലേ തോണിവേണ്ടൂ.
    33. ഏനേമ്പിയേമ്പി പിള്ള തേമ്പിത്തേമ്പി.
    34. ഏൻ ചത്തേ നേരംവെളുക്കും.
    35. ഏമ്പിപ്പിള്ള തേമ്പിത്തേമ്പി.
    36. ഏരിയിലെ വെള്ളം സൂര്യായ നമഃ.
    37. ഏൽക്കും കാലം തോൽക്കേണ്ടിവരും.
    38. ഏഷണിയാർക്കും ഭൂഷണമല്ല.
    39. ഏഴയെക്കണ്ടാൽ മോഴയും തുള്ളും.
    40. ഏഴയ്ക്കു കോഴി തിരുവാഴി.
    41. ഏഴയെക്കണ്ടാൽ മോഴയ്ക്കും ചുങ്കമില്ല.
    42. ഏഴരശ്ശനിയുടെ വരവാണെങ്കിലും വരവല്ലെ ചെലവല്ലല്ലോ.
    43. ഏഴാംകൊട്ടിന് കളത്തിൽ.
    44. ഏഴു വെള്ളിയാഴ്ച ചാണകം തളിച്ചാൽ എട്ടാം വെള്ളിയാഴ്ച കാ പറിക്കാം.
    45. ഏഴോണവും ചിങ്ങത്തിൽ തിരുവോണവും വന്നാലോ.
    46. ഏറിപ്പോയാൽ കോരിക്കൂടാ.
    47. ഏറിപ്പോയാൽ നാറിപ്പോകും.
    48. ഏറിമറിഞ്ഞാൽ ഞാലി.
    49. ഏറിയതും കുറഞ്ഞതും വേർതിരിക്കാൻ നിന്നാൽ വിത്തിന് വയ്ക്കാൻ കിട്ടില്ല.
    50. ഏറിയിരുന്നുണ്ട പന്തലിൽ ഇറങ്ങിയിരുന്നുണ്ണരുത്.
    51. ഏറിയോൻ മാറിയില്ലെന്നും മാറിയോനേറിയില്ലെന്നും.
    52. ഏറുന്ന കുരങ്ങിനേണിചാരണോ?
    53. ഏറുന്നോന്റെ പൃഷ്ഠം എത്രനേരം താങ്ങാം.
    54. ഏറും മോറുമൊത്തുവന്നു.
    55. ഏറെ അനന്തരവരുള്ള കാരണവർ വെള്ളമിറങ്ങിച്ചാവില്ല.
    56. ഏറെക്കിഴക്കോട്ടു പോയാൽ കല്ലുചവിട്ടും.
    57. ഏറെക്കിഴക്കോട്ടു പോയാൽ പനിപിടിക്കും.
    58. ഏറെക്കറന്നാൽ ചോര.
    59. ഏറെച്ചാടിയാൽ കുട്ടൻ പിണങ്ങും.
    60. ഏറെച്ചിത്രം ഓട്ടപ്പെടും.
    61. ഏറെച്ചിരിച്ചാലൂറിക്കരയും.
    62. ഏറെപ്പറയുന്നവൻ നുണയും പറയും.
    63. ഏറെപ്പറയുന്നവന്റെ വായിൽ രണ്ട് പണം.
    64. ഏറെപ്പൂട്ടിയാൽ കുറച്ച് വിത്ത് മതി.
    65. ഏറെപ്പേച്ചെരപ്പത്തരം.
    66. ഏറെപ്പൊങ്ങിയാൽ താഴെ.
    67. ഏറെപ്പൊരുത്തം നോക്കാൻ നിന്നാൽ പെണ്ണിനെ കിട്ടില്ല.
    68. ഏറെപ്രിയമപ്രിയം.
    69. ഏറെ ബുദ്ധിയുള്ള വരാൽ വരമ്പിനടിയിലല്ലേ മുട്ടയിടുന്നത്?
    70. ഏറെ മൂത്താൽ പോത്തനാകും.
    71. ഏറെ വലിച്ചാൽ കോടിയും കീറും.
    72. ഏറെ വിളഞ്ഞാൽ വിത്തിനാകാ.
    73. ഏറെ ലാഭം പെരുഞ്ചേതം.
    74. ഏറെ വളച്ചാൽ വില്ലൊടിയും.
    75. ഏറെ വിചിത്രം ഓട്ടപ്പാത്രം.
    76. എറെ വെളുത്താൽ പാണ്ട്.
    77. ഏറ്റമുണ്ടെങ്കിൽ ഇറക്കവുമുണ്ട്.
    78. ഏറ്റ വേല എന്റെ വേല.
    79. ഏറ്റാവുന്നതേ എടുക്കാവൂ.
    80. ഏറ്റിവിട്ടിട്ട് ഏണിയെടുക്കുന്നു.
    81. ഏറ്റുനിന്ന് മുടന്ത് കാണിക്കരുത്.

    No comments:

    Post a Comment