പഴഞ്ചൊല്ലുകൾ/ഊ

 


    1. ഊക്കറിയാതെ തുള്ളിയാൽ ഊര രണ്ടുമുറി.
    2. ഊക്കുകൊണ്ടു മെഴുക്കിളകില്ല.
    3. ഊക്കുള്ളവന്നുന്നമില്ല, ഉന്നമുള്ളവന്നൂക്കില്ല.
    4. ഊടും പാവുംപോലെ.
    5. ഊടുള്ളവനേ ഓലവായിക്കൂ.
    6. ഊട്ടിനു മുൻപും പൂട്ടിനു പിൻപും.
    7. ഊട്ടിലുണ്ട് തോട്ടിൽ കൈകഴുകുക.
    8. ഊട്ടുകേട്ട പട്ടരെപ്പോലെ.
    9. ഊട്ടുകേട്ട പട്ടരും ആട്ടുകേട്ട പന്നിയും.
    10. ഊണിനുകൃത്യം വാക്കിനുസത്യം.
    11. ഊണിനു മുന്നണിയിൽ പണിക്ക് പിന്നണയിൽ.
    12. ഊണിനു മുൻപ് പടയ്ക്കു പിൻപ്.
    13. ഊണിനു രാജാവ്, ഊഴിയത്തിനു ചച്ചാപിച്ച.
    14. ഊണിന്റെയും പെണ്ണിന്റെയും രുചിയറിഞ്ഞവൻ വിടില്ല.
    15. ഊണിൽ പാതികുളി.
    16. ഊതിക്കുടിക്കാൻ കഞ്ഞിയില്ല, ഊറ്റംകൊണ്ടു പൊറുതിയില്ല.
    17. ഊതിക്കുടിക്കാൻ വകയില്ലാത്തവൻ ഉപ്പിന്റെ കുറവുപറയുന്നു.
    18. ഊത്തവായനുണ്ടാക്കിയത് കർപ്പൂരവായൻ തിന്നു.
    19. ഊഞ്ഞറിഞ്ഞോൻ രസവാദി, ഉപ്പറിഞ്ഞോൻ യോഗി.
    20. ഊറ്റംവന്നാലുപായം തോന്നണം.
    21. ഊന്നാൻ കൊടുത്ത വടികൊണ്ട് ഉച്ചി പിളർക്കുക.
    22. ഊന്നിയ കലപ്പയ്ക്കൊരായിരം വഞ്ചി.
    23. ഊന്ന് ഒരിക്കലും കുലയ്ക്കില്ല.
    24. ഊന്നു കുലയ്ക്കണോ വാഴ കുലയ്ക്കണോ.
    25. ഊമ ഊരുകെടുത്തും, ആമ കിണറുകെടുത്തും.
    26. ഊമകണ്ട കിനാവുപോലെ.
    27. ഊമരിൽ കൊഞ്ഞൻ സർവ്വജ്ഞൻ.
    28. ഊരമുറിയേ പണിതാലും ഉന്തും തള്ളും ബാക്കി.
    29. ഊരഴിച്ച് ചക്കുന്താനൊക്കുമോ?
    30. ഊരാൾകൂടി ചക്കുന്തി, വാണിയൻ എണ്ണ കൊണ്ടുപോയി.
    31. ഊരാളിക്കു വഴികാട്ടരുത്.
    32. ഊരാളില്ലാത്ത മുക്കാൽ വട്ടത്ത് താളംവിട്ട് നിരങ്ങുക.
    33. ഊരാൾവക ഉമിപോലെ, തന്റേതു തങ്കംപോലെ.
    34. ഊരിക്കുത്താൻ നേരമില്ലാഞ്ഞിട്ട് ഉറയോടെ കുത്തി.
    35. ഊരിനോ പാലൊഴിച്ചുണ്ണുന്നത് ഉയിരിനോ പാലൊഴിച്ചുണ്ണുന്നത്.
    36. ഊരിൽ പെരിയവനെയും ഊരായ്മകെട്ടവനെയും പേരിൽ പെരിയവനെയും പൊക്കണംകെട്ടവനെയും പേടിക്കണം.
    37. ഊരുണ്ടെങ്കിൽ ഉപ്പുവിറ്റും കഴിയാം.
    38. ഊരുവാമൂടാൻ ഉലമൂടി പോര.
    39. ഊരുവിട്ട പട്ടിയെപ്പോലെ.
    40. ഊരെങ്ങും കളം, ഉരലുവയ്ക്കാനിടമില്ല.
    41. ഊരെല്ലാം ഉറ്റവരാണ്, ഒരുവാ ചോറില്ല.
    42. ഊർന്നുണങ്ങിയ മണ്ണും ഉറങ്ങിയുണർന്ന പെണ്ണും.
    43. ഊഹാപോഹം പരത്തിപ്പറയരുത്.
    44. ഊറുന്നതൂറുന്നതൂറ്റിക്കൊണ്ടാൽ പിന്നെയും പിന്നെയും ഊറിക്കൊള്ളും.
    45. ഊറ്റംകൊണ്ടു പൊറുതിയില്ല, ഊതിക്കുടിക്കാൻ കഞ്ഞിയില്ല.
    46. ഊന്നു കുലെക്കയില്ല.

    No comments:

    Post a Comment