പഴഞ്ചൊല്ലുകൾ/ന

 


    1. നക്കാനില്ലാത്തവനു നറുങ്ങാണി കൂടും.
    2. നക്കിക്കൊല്ലുന്നവനെ ഞെക്കിക്കൊല്ലുക.
    3. നക്കിത്തിന്നാൻ നല്ലുപ്പില്ല.
    4. നക്കിത്തിന്നുന്ന നായ കുരയ്ക്കില്ല.
    5. നക്കും നുണയും കൊടുത്തിണക്കുക.
    6. നക്കുന്ന നായയ്ക്കു സ്വയംഭൂവും പ്രതിഷ്ഠയും ഭേദമുണ്ടോ?
    7. നക്കുമ്പോൾ നാവുപൊങ്ങുമോ?
    8. നക്കുവാനുപ്പില്ലാത്തവനു നാവു നാലുമുഴം.
    9. നക്ഷത്രം നോക്കാൻ പുളിഞ്ചോട്ടിൽ പോണോ?
    10. നഖം കൊണ്ടുണ്ടാൽ വിശപ്പുമാറുമോ?
    11. നഗരത്തിലിരുന്നാലും നരകഭയം വിടില്ല.
    12. നഗരത്തിൽ രണ്ടാമനാകുന്നതിനെക്കാൾ ഗ്രാമത്തിലൊന്നാമനാകുക.
    13. നഗരത്തിലുമുണ്ട് നരകഭയം.
    14. നച്ചത്രം നച്ചത്രംന്നല്ല, നക്കത്രം നക്കത്രംന്ന്.
    15. നഞ്ചിനകത്തിരുന്നാലും നാഗമണി നാഗമണിതന്നെ.
    16. നഞ്ചുമരമായാലും നട്ടവൻ വെട്ടുമോ?
    17. നഞ്ചുമരമായാലും നട്ടവൻ വെള്ളമൊഴിക്കും.
    18. നഞ്ഞും നായാട്ടും നന്നല്ല.
    19. നഞ്ഞെന്തിനു നാനാഴി.
    20. നഞ്ഞേറ്റ മീനിനെ പോലെ.
    21. നടക്കാൻ മേലാഞ്ഞിട്ടോടുകയോ?
    22. നടക്കാനറിയാത്തവന് നടത്തെരുവ് കാതം.
    23. നടക്കാൻ മടിച്ചിട്ട് ചിറ്റപ്പൻ വീട്ടിൽ നിന്ന് പെണ്ണുകെട്ടി.
    24. നടക്കുക, ഇരിക്കുക, കിടക്കുക (അത്താഴം കഴിഞ്ഞാൽ).
    25. നടക്കുന്ന കുട്ടി കിടക്കുന്ന കുട്ടിക്ക് കാലൻ.
    26. നടക്കന്നതിനെ വിട്ട് പറക്കുന്നതിനെ പിടിക്കുകയോ?
    27. നടക്കുന്ന പിള്ളയേ വീഴുള്ളൂ.
    28. നടക്കുമ്പോൾ ഏറെ വെട്ടിയാൽ കിടക്കുമ്പോൾ ഏറെ വലിക്കാം.
    29. നടന്നകാലിടിറില്ല.
    30. നടന്നകാൽ ഇടറും ഇരുന്നകാൽ തരിക്കും.
    31. നടന്നകാലിനേ കടച്ചലറിയൂ.
    32. നടന്നാൽ നാടെല്ലാം സ്നേഹം, കിടന്നാൽ പായയ്ക്കും പക.
    33. നടന്നുകെട്ട വൈദ്യനും ഇരുന്നുകെട്ട വേശ്യയുമില്ല.
    34. നടന്നുണ്ടവൻ ഇരുന്നുണ്ണില്ല.
    35. നടന്നുവന്ന് നടന്നോനും നടന്നുവന്ന് കിടന്നോനും ചികിത്സ വേണ്ട.
    36. നടപ്പുപോലെയല്ല കിടപ്പ്.
    37. നടമടക്കി കുമ്പിടണം.
    38. നടയടച്ചതിനുശേഷമോ തേവരെ തൊഴുന്നത്.
    39. നടയടച്ചു പൂട്ടി താക്കോല് കിണറ്റിലുമെറിഞ്ഞു.
    40. നടാടെ ചാവുമ്പോൾ നന്നായി ചാവണം.
    41. നടാടെവന്നത് തൊടാതെപോയി.
    42. നടുക്കടലിലെറിഞ്ഞിട്ട് നടക്കീഴിൽ തപ്പുക.
    43. നടുക്കടലിൽവച്ച് കൈവിടരുത്.
    44. നടുപ്പടയിൽ പോയാലും വ്രണപ്പെടാതെ പോരണം.
    45. നടുമ്പോഴും ഒരുകുഴി, പറിക്കുമ്പോഴും ഒരു കുഴി.
    46. നടുമുറ്റത്ത് പെട്ട എലിയെ പോലെ.
    47. നട്ടപ്പോഴും പറിച്ചപ്പോഴും ഒരുകൊട്ട.
    48. നട്ടംതിരിച്ചിലിനൊരു ചക്കിട്ടു, അതിപ്പൊരു വട്ടംതിരിച്ചിലായി.
    49. നട്ടാലേ നേട്ടമുള്ളൂ.
    50. നട്ടാൽ പൊടിക്കാത്ത നുണ പറയരുത്.
    51. നട്ടുണങ്ങിയ ഞാറ്, പെറ്റുണങ്ങിയ പെണ്ണ്.
    52. നട്ടുതിന്നണം ചുട്ടുതിന്നരുത്.
    53. നട്ടുതിന്നോനും ചുട്ടുതിന്നോനും അടങ്ങില്ല.
    54. നട്ടുതിന്നുന്നതിലെളുപ്പം ചുട്ടുതിന്നുന്നത്.
    55. നട്ടുനനയ്ക്കുക, നനച്ചറുക്കുക.
    56. നട്ടുവന്റെ കുഞ്ഞിനെ നാട്യം പഠിപ്പിക്കണോ?
    57. നട്ടേടം വെട്ടിയാൽ ചുട്ടെങ്കിലും തിന്നാം.
    58. നത്തയ്ക്ക പോയാലും പോയാലും മേലേക്കണ്ടത്തിൽ നിന്ന് താഴേക്കണ്ടത്തിലേക്ക്.
    59. നത്തുചിലച്ചാൽ ചത്തുചിലയ്ക്കും.
    60. നത്തുചിലച്ചാൽ പത്തുപുലർന്നു.
    61. നത്തുവയറ്റിൽ മുത്തുപിറക്കുമോ?
    62. നദി പാഞ്ഞാൽ കടലോളം.
    63. നനച്ചടിച്ചാൽ തെറിക്കും.
    64. നനച്ചവന് ചിരയ്ക്കയില്ല.
    65. നനച്ചിറങ്ങിയാൽ കുളിച്ചുകയറും.
    66. നനച്ചിറങ്ങുമ്പോൾ തെറുത്തുകയറ്റണോ?
    67. നനച്ചു കൊള്ളിവയ്ക്കണം.
    68. നനഞ്ഞ കിഴവി വന്നാലിരുന്ന വിറകിന് നാശം.
    69. നനഞ്ഞ പൂച്ചയെ പോലെ.
    70. നനഞ്ഞ മണ്ണ് കുഴിക്കരുത്.
    71. നനഞ്ഞവനീറനില്ല, തുനിഞ്ഞവന്നീഷലില്ല.
    72. നനഞ്ഞാൽ തൂവൽ ഒന്ന്.
    73. നനഞ്ഞേടം കുഴിക്കരുത്.
    74. നനയ്ക്കുന്നവനും നനയും.
    75. നന്ദിയില്ലാത്ത മനുഷ്യാ നായയെകണ്ട് പഠിക്ക്.
    76. നന്നമ്പ്ര വെറ്റില, തുടുനാടനടയ്ക്ക, അറപ്പുഴ ചുണ്ണാമ്പ്, ചാപ്പാണം പുകയില.
    77. നന്നായാൽ തറവാട്ടു സുകൃതം, ചീത്തയായാൽ തന്തയുടെ ദോഷം.
    78. നന്നായാൽ നമ്മുടെ കുട്ടി, ചീത്തയായാൽ തന്റെ ചെക്കൻ.
    79. നന്നായാൽ നാടുബന്ധു.
    80. നന്നായ് പൊറുത്തെന്റെ മോളിങ്ങു പോരെ.
    81. നന്നു നന്നെന്നുപറഞ്ഞ് നമ്പിയും പോയി പടയ്ക്ക്.
    82. നമ്പി ഒഴിച്ചത് തീർത്ഥം.
    83. നമ്പിയവനെ നടുപ്പുഴയിലും കൈവിടരുത്.
    84. നമ്പീശന്റെ മരംപിടിക്കൽ പോലെ.
    85. നമ്പൂരിക്കെന്തിന് മീൻവല.
    86. നമ്പോലന്റമ്മ കിണറ്റിൽ വീണപോലെ.
    87. നന്മകൾക്ക് പെരുവഴി പ്രമാണം.
    88. നന്മയ്ക്ക് നന്മ വിള.
    89. നന്മയ്ക്ക് നാശമില്ല.
    90. നമ്മളൊരു നമ്മളാരാണെങ്കില് ചങ്കരങ്കോതയും തണ്ടിനുതാഴെ.
    91. നമ്മൾക്കെന്തിനു പുഞ്ചക്കണ്ടം നമ്മുടെ കാലം കട്ടുകഴിക്കാം.
    92. നമ്മൾ പുളിയും എന്നെങ്കിലും പൂക്കും.
    93. നമ്മുടെ വീട്ടിലെ വിളക്കെന്നുവച്ച് മുത്താറുണ്ടോ?
    94. നയശാലിയായാൽ ജയശാലിയാകും.
    95. നയിച്ചവനേ നഷ്ടമറിയൂ.
    96. നയിച്ചോൻ വിളഞ്ഞേ കൊയ്യൂ.
    97. നരകത്തിൽ കരുണയില്ല, നാകത്തിൽ മരണമില്ല.
    98. നരന് നാവുവൈരി.
    99. നരി ഊച്ചിപോലും കടൽ കലങ്ങിപോലും.
    100. നരി കിടന്ന മടയല്ലേ രോമമെങ്കിലും കാണും.
    101. നരി കിണറ്റിൽ വീണാൽ തടിയെട്ട് പടിയെട്ട്.
    102. നരി കൊഴുത്താലെന്ത്, കാഞ്ഞിരം പഴുത്താലെന്ത്?
    103. നരിക്കുട്ടിയെ ഊളിയിടാൽ പഠിപ്പിക്കണോ?
    104. നരിക്കുണ്ടോ പശുക്കൊല.
    105. നരിക്കുണ്ടോ ശിശുവെന്നും പശുവെന്നും.
    106. നരിചെയ്യുമുപകാരം നാട്ടാരറിയില്ല.
    107. നരിപിടിച്ച പശുവിനെ ദാനം ചെയ്തു.
    108. നരിപെറ്റമടയിൽ കുറുനരി പെറുകയോ?
    109. നരിമടയിൽ കുറുനരി നിരങ്ങുക.
    110. നരിയുടെ കൈവശം പശുവിനെ പോറ്റാൻ കൊടുക്കുക.
    111. നരിയൂരുവിട്ട് പുലിയൂർക്കുപോയി, പുലിയൂരും നരിയൂരായി.
    112. നരിവാലുകൊണ്ടാണോ നീരാഴം നോക്കുന്നത്.
    113. നൽത്തുക നൽകീട്ട് ഉദ്യോഗം വാങ്ങിയാൽ അത്തുക വീട്ടാൻ കൈക്കാണം വാങ്ങാം.
    114. നല്ല കഥയ്ക്ക് നീളമില്ല.
    115. നല്ല കവുങ്ങിനഞ്ചാം കൊല്ലം.
    116. നല്ല കറിവച്ച് കോളാമ്പിയിൽ വിളമ്പുക.
    117. നല്ല കാര്യത്തിന് നാളെ മുഹൂർത്തമില്ല.
    118. നല്ല കാലത്തേ നാഴി കറുപ്പിക്കില്ല, കുട്ടി ചത്താൽ നോക്കണോ.
    119. നല്ല കിണ്ണം നടുവിലൊരോട്ട.
    120. നല്ല തലയ്ക്ക് നാനൂറുകൈ.
    121. നല്ലതിനല്ലല്ലോ പുഞ്ചത്തേക്ക്.
    122. നല്ലതിനൊരു കെട്ടത് കെട്ടതിനൊരു നല്ലത്.
    123. നല്ലതിൽ കെട്ടതും കെട്ടതിൽ നല്ലതും.
    124. നല്ലതുകെട്ടാൽ നായയ്ക്കും വേണ്ട.
    125. നല്ലതു ചൊല്ലുവാനില്ലൊരു ശത്രുവും.
    126. നല്ലതു നാനാഴിവേണ്ട.
    127. നല്ലതു നായ്ക്കറിയില്ല.
    128. നല്ലതു നാളേക്ക്.
    129. നല്ലതു വിൽക്കാൻ നാക്ക് വേണ്ട.
    130. നല്ല തെങ്ങിന് നാല്പത് മടല്.
    131. നല്ലതെന്റെ ചീത്ത നിന്റെ.
    132. നല്ലതേ നല്ലൂ നട്ടതേ മുളയ്ക്കൂ.
    133. നല്ല നാക്കിന് ശത്രു മിത്രം.
    134. നല്ല നായർക്ക് തീണ്ടലില്ല.
    135. നല്ല പാമ്പാടുന്നതുകണ്ട് നിലപ്പാമ്പാടുകയോ?
    136. നല്ല ബുദ്ധിക്ക് വല്ലതും തോന്നില്ല.
    137. നല്ല മരം നിറച്ചിത്തിക്കണ്ണി.
    138. നല്ല മരത്തിനൊരു പൊത്ത്.
    139. നല്ല മരുന്ന് കയ്ക്കും.
    140. നല്ല മാടിനൊരു വീക്ക്, നല്ല പെണ്ണിനൊരു വാക്ക്.
    141. നല്ല മാടെങ്കിൽ തന്നൂരിൽ വിലയ്ക്ക് പോകും.
    142. നല്ലവന് നാട് ബന്ധു.
    143. നല്ലവനെന്ന് പേരെടുക്കാൻ നാൾചെല്ലും.
    144. നല്ലവൻ നല്ലതെടുക്കും.
    145. നല്ലവരുടെ കണ്ണിൽപെട്ട പാമ്പിന് പേടിക്കണ്ട.
    146. നല്ലവരെ നാവിലുരയ്ക്കും, പൊന്ന് കല്ലിലുരയ്ക്കും.
    147. നല്ലവിത്തോട് കള്ളവിത്ത് വിതച്ചാൽ നല്ലവിത്തും കള്ളവിത്താകും.
    148. നല്ല വിശ്വാസമുണ്ട് പണയമിരിക്കട്ടെ.
    149. നവര നട്ടാൽ തൊവര കായ്ക്കുമോ?
    150. നശിച്ചു നശിച്ചു നാറാണക്കല്ല് പിടിച്ചു.
    151. നഷ്ടത്തിലുമുണ്ട് നേട്ടം.
    152. നഷ്ടപ്പെടുന്നതിനെക്കാൾ നല്ലത് നൽകുന്നത്.
    153. നറുനെയ്യ് നറുമ്പാലിൽ നിന്ന്.
    154. നറുനെയ്യ് നായയ്ക്ക് രുചിക്കുമോ?
    155. നാക്കനക്കാതെ മിണ്ടാനൊക്കുമോ?
    156. നാക്കിനു നാണമില്ലെങ്കിൽ വയറിനു പഞ്ഞമില്ല.
    157. നാക്കിനെല്ലില്ലാതെ സംസാരിക്കരുത്.
    158. നാക്കിനെല്ലില്ലാത്തവർക്ക് നട്ടെല്ലും കഷ്ടിയായിടും.
    159. നാക്കിന്മേൽ ഗുളികനുള്ളോനെ നാട്ടിൽ നിറുത്തരുത്.
    160. നാക്കിൽ നിന്ന് വീണാലെടുക്കാനാവില്ല.
    161. നാക്കില്ലെങ്കിൽ നരി കൊണ്ടുപോകും.
    162. നാക്കില്ലെങ്കിൽ പണ്ടേ പട്ടി കൊണ്ടുപോയേനേ.
    163. നാക്കുകെട്ടാൽ നാട്ടിൽ കെടും.
    164. നാക്കും നോക്കും നന്നാകണം.
    165. നാക്കു നന്നല്ലെങ്കിൽ നാട്ടിലിരിക്കാനൊക്കില്ല.
    166. നാക്കു നന്നെങ്കിൽ നാടടക്കാം.
    167. നാക്കു നീണ്ടവന് കുറിയ കൈ.
    168. നാക്കു പിഴച്ചാൽ പല്ലിന് ദോഷം.
    169. നാക്കുണ്ടെങ്കിൽ തൂക്കുകയില്ല
    170. നാക്കുള്ളവന് നാട്ടിൽ പാതി.
    171. നാഗാസ്ത്രത്തിന് ഗരുഡാസ്ത്രം.
    172. നാടടക്കി പഴിക്കരുത്.
    173. നാടറിഞ്ഞ നമ്പൂരിക്ക് പൂണൂലെന്തിന്.
    174. നാടുചെളിച്ചാലേ വീടുചെളിക്കൂ.
    175. നാടില്ലാത്തോനാനയെ വാങ്ങരുത്.
    176. നാടുതടുക്കാം മൂടുതടുത്തുകൂടാ.
    177. നാടുഭരിക്കാം വീടുഭരിക്കാനൊക്കില്ല.
    178. നാടുമറന്നാലും മൂടുമറക്കരുത്.
    179. നാടുവിട്ട രാജാവും വീടുവിട്ട പട്ടിയും.
    180. നാടുവിട്ടാൽ നായപോലെ.
    181. നാടെനിക്ക് കാടെനിക്ക് പകലെനിക്ക് പുറത്തിറങ്ങിക്കൂടാ.
    182. നാടൊട്ടുക്കു നാവുണ്ടെന്നുവച്ച് മേലൊട്ടുക്ക് ചെവിവച്ചു നടക്കാനൊക്കുമോ?
    183. നാടോടുമ്പോൾ നടുവിലൂടോടുക.
    184. നാട്ടിലേക്കെന്നുപറഞ്ഞ് കാട്ടിലേക്ക് വഴികാട്ടുക.
    185. നാട്ടിൽ പകുതി കോട്ടായില്ലം.
    186. നാട്ടിൽ പെരുമ വീട്ടിൽ പട്ടിണി.
    187. നാട്ടോടെ വന്നതിന് നായയ്ക്കോ ചേതം.
    188. നാണംകരുതി പന്തം കടിച്ചു.
    189. നാണംകെടാത്ത നരനില്ല.
    190. നാണംകെട്ട ചിരി പാളപോലെ.
    191. നാണംകെട്ടവനേ കോലംകെടൂ.
    192. നാണംകെട്ടാൽ നാട്ടിൽകെട്ടു.
    193. നാണംകെട്ടും പണം നേടിക്കൊണ്ടാൽ നാണക്കേടപ്പണം തീർത്തുകൊള്ളും.
    194. നാണം തീർത്തപ്പോഴേക്കും നേരം വെളുത്തു.
    195. നാണിക്ക് വിദ്യയില്ല.
    196. നാണമില്ലാത്തവന്റെ മൂട്ടിലൊരാല് മുളച്ചാൽ അതവനൊരു തണല്.
    197. നാത്തൂനെ കൊന്ന കാലാ എന്നെക്കൂടി കൊണ്ടുപോ, കൊണ്ടുവാനല്ല കാലാ മാളോരുകേക്കാനാ.
    198. നാഥനില്ലാത്ത അമ്പലത്തിൽ താറും വിട്ടുപൂജ.
    199. നാഥനില്ലാപ്പട നായപ്പട.
    200. നാഥൻ വെടിഞ്ഞത് നായയ്ക്കും വേണ്ട.
    201. നാ (നായ) നാ ആയിരുന്നാൽ പുലി കാട്ടമിടും.
    202. നാന്തലയില്ലെങ്കിൽ കോന്തല വേണം.
    203. നായ എല്ലാവരേയും നക്കും നായയെ ആരും നക്കില്ല.
    204. നായ്ക്കണയെങ്കിലും നാലുംകൂട്ടിക്കെട്ടിയാൽ ബലം തന്നെ.
    205. നായ്ക്കാട്ടത്തിന് ധൂപം കാട്ടൊല.
    206. നായ്ക്കാട്ടത്തിന് മേൽകാട്ടമുണ്ടെങ്കിൽ നായ്ക്കാട്ടവും വിലയ്ക്ക് പോകും.
    207. നായ്ക്കാട്ടം ചവിട്ടുന്നതെന്തിന്, നല്ല വെള്ളമൊഴിച്ചു കഴുകുന്നതെന്തിന്.
    208. നായ്ക്കുരണ മൂക്കുന്തോറുമാണ് ചെറിച്ചില്.
    209. നായ്ക്കോലം കെട്ടിയാൽ കുരയ്ക്കുക തന്നെ.
    210. നായപ്പുണ്ണിന് ചാമ്പൽ മരുന്ന്.
    211. നായച്ചിറ്റം തുണി കീറും.
    212. നായ അമ്പലത്തിൽ പോകുന്നതെന്തിന്?
    213. നായകം പതിച്ച പതക്കം പോലെ.
    214. നായ കടലിൽ ചെന്നാലും നക്കിയേ കുടിക്കൂ.
    215. നായ കടിച്ചാൽ പകരം കടിക്കാറുണ്ടോ?
    216. നായ കുരച്ചാൽ നേരമിരുട്ടുമോ, കോഴി കൂകിയാൽ നേരം വെളുക്കുമോ?
    217. നായ കുരച്ചാൽ മാനമിടിയുമോ?
    218. നായയ്ക്കൊരു തരോല്ല്യ നിന്നുമുള്ളാൻ നേരോല്ല്യ.
    219. നായ ചന്തയ്ക്ക് പോയപോലെ.
    220. നായത്തോലിൽ പകർന്ന പാലുപോലെ.
    221. നായ നടുക്കടലിൽ ചെന്നാലും നക്കിയേ കുടിക്കൂ.
    222. നായ നക്കിയ കലം പോലെ.
    223. നായ നക്കിയാൽ സമുദ്രം വറ്റുമോ?
    224. നായ പുഴ നീന്തുന്ന പോലെ.
    225. നായ പൂരം കാണാൻ പോയ പോലെ.
    226. നായപ്പുണിന് ചാരം മരുന്ന്.
    227. നായ മൂത്താലും തായയ്ക്ക് കൊടുക്കില്ല.
    228. നായ വാല് നീട്ടിയുഴിഞ്ഞാലും വളഞ്ഞിരിക്കും.
    229. നായയുടെ കൂടെ നിൽക്കുകയും വേണം, മുയലിന്റെ കൂടെ ഓടുകയും വേണം.
    230. നായയുടെ ജീവൻ പോകുന്ന പോലെ.
    231. നായയുടെ പുണ്ണിൽ നിന്ന് ചലമൊലിച്ചാൽ നായ തന്നെ നക്കണം.
    232. നായയുടെ മുലയിൽ നാനാഴിയുണ്ടായിട്ടെന്താ?
    233. നായയുടെ വാലിൽ കോലിട്ട് കുത്തരുത്.
    234. നായയുടെ വാലുപോലെ.
    235. നായയടെ അടിക്കുന്നതെന്തിന്, കാഷ്ഠം ചുമക്കുന്നതെന്തിന്?
    236. നായയായി പിറന്നാലും നല്ലേടത്ത് പിറക്കണം.
    237. നായയെ എറിഞ്ഞു കുട കളഞ്ഞു.
    238. നായയെ കാണുമ്പോൾ കല്ല് കാണില്ല, കല്ല് കാണുമ്പോൾ നായയെ കാണില്ല.
    239. നായയെ കൊഞ്ചിച്ചാൽ നാറും.
    240. നായയെ തല്ലാൻ നല്ല വടി വേണോ?
    241. നായയെ നായിന്റെമോനെന്ന് വിളിച്ചിട്ടെന്താ?
    242. നായയെ പേടിച്ചോടിയത് നരിയുടെ വായിലേക്ക്.
    243. നായയെ വിറ്റുകിട്ടിയ പണവും ഓരിയിടുമോ?
    244. നായയോട് കൊഞ്ചിയാൽ വായ നക്കും.
    245. നായരു പഴഞ്ചോറുണ്ടാൽ പുത്തനച്ചിയും ഉറക്കംതൂങ്ങും.
    246. നായരു പുലിവാല് പിടിച്ചതുപോലെ.
    247. നായർക്ക് നിലംകൃഷിയുണ്ടെങ്കിൽ അച്ചിക്ക് അരികടവുമുണ്ട്.
    248. നായയ്ക്കറിയുമോ നായരുടെ വേദന.
    249. നായയ്ക്കു ചുരത്തും, കന്നിനു ചുരത്തില്ല.
    250. നായയ്ക്കു നറുനെയ് തൊണ്ടയിൽ തങ്ങുമോ?
    251. നായയ്ക്കു നറുനെയ് പിത്തം.
    252. നായയ്ക്കു പരുത്തിക്കടയിലെന്തുകാര്യം?
    253. നായയ്ക്കു പാലുകൊടുത്ത് സിംഹാസനത്തിന്മേലിരുത്തിയാലും കാട്ടം കണ്ടാൽ ചാടും.
    254. നായയ്ക്കു പൊതിക്കാത്ത തേങ്ങ കിട്ടിയപോലെ.
    255. നായയ്ക്കു മണികെട്ടിയാൽ നായകനഴക്.
    256. നായയ്ക്കു മീശ മുളച്ചതുകൊണ്ട് അമ്പട്ടനെന്തുകാര്യം?
    257. നായയ്ക്കൊരു തൊരോല്യ, നിന്ന് പെടുക്കാൻ നേരവുമില്ല.
    258. നായിന്റെ മോനെ നായെന്ന് വിളിച്ചാൽ നാണക്കേടുണ്ടാകുമോ?
    259. നായും നാരിയും ഇഞ്ചയും ചതയ്ക്കുന്നിടത്തോളം നന്നാവും.
    260. നാരകം നട്ടിടം, നാരി നടിച്ചിടം, നായ പെറ്റിടം, കൂവളം കെട്ടിടം.
    261. നാരറ്റാൽ ചേരും ഞരമ്പറ്റാൽ ചേരില്ല.
    262. നാരായണനറിയില്ലെന്നോ നരന്റെ മായ.
    263. നാരി തടുത്താലും മാരി തടുത്താലും കാര്യം മുടങ്ങും.
    264. നാരി പിറന്നേടത്തും നാരകം നട്ടേടത്തും കൂവളം കെട്ടേടത്തും സൂക്ഷിച്ചുപോണം.
    265. നാരിൽ കെട്ടി കോലിൽ വീശി.
    266. നാരീശാപമിറക്കിക്കൂടാ.
    267. നാരും കോലുമുണ്ടെങ്കിൽ ആകാശംമുട്ടെ ഏച്ചുകെട്ടാം.
    268. നാലാമത്തോൻ നാടുമുടിക്കും.
    269. നാലാമിടത്തേയ്ക്കാകാത്തോനേഴാമിടത്തേയ്ക്കുമായില്ല.
    270. നാലാമോണം വല്ലോണം.
    271. നാലാംകുഞ്ഞ് നാടുപിടിക്കും.
    272. നാലാംകുരുന്തല നഷ്ടം.
    273. നാലാംകൊട്ടിനു കുളത്തിൽ.
    274. നാലാംകൊല്ലം കാലിക്കണ്ടം.
    275. നാലാംപെണ്ണ് നടക്കല്ല് പൊളിക്കും.
    276. നാലാംപേറ് നാശപ്പേറ്.
    277. നാലാംവയസ്സിൽ നട്ടപ്രാന്ത്.
    278. നാലാളുണ്ടെങ്കിൽ നാടുപിടിക്കാം.
    279. നാലാളുള്ളിടത്ത് ദൈവമുണ്ട്.
    280. നാലാൾക്കൊപ്പം വേണം താനും നാഴിത്തവിടിന് കഴിവതുമില്ല.
    281. നാലാൾക്കൊരു മേലാള്.
    282. നാലാൾ ചേർന്നാൽ നാഗസഭ.
    283. നാലാൾ പറഞ്ഞാൽ നാടും വഴങ്ങണം.
    284. നാലാൽ പറഞ്ഞാൽ നാട്ടീന്നുപോണം.
    285. നാലുകാശുണ്ടെങ്കിൽ നാലാൾക്കൊപ്പം ഞെളിയാം.
    286. നാലു തല ചേരും, നാലു മുല ചേരില്ല.
    287. നാലു തലമുറയുള്ള വീട് നല്ല വീട്.
    288. നാലുനമ്പി ദൈവം.
    289. നാലുപടയ്ക്ക് നാലു നായകനായാൽ നാടുമുടിയാൻ മറ്റൊന്നും വേണ്ട.
    290. നാലുപണം വരുമ്പോൾ എട്ടുപണം ചെലവ്.
    291. നാലുപുരയും നടുമുറ്റവും നല്ലപാടുതന്നെ.
    292. നാലുപേർ വൈക്കോലുണക്കുമ്പോൾ എലി വാലുണക്കും.
    293. നാലുമൂന്ന് പതിമൂന്നാവില്ല.
    294. നാലും കടംവേണ്ടോൻ കൃഷി ചെയ്യണ്ട.
    295. നാലുവേട്ട നമ്പൂരി നടുമുറ്റത്ത്.
    296. നാലോണം നല്ലോണം.
    297. നാല്പതു കഴിഞ്ഞാൽ നായയ്ക്ക് സമം.
    298. നാല്പതു കഴിവോളം നാരിയെന്നുപോലുമുരയ്ക്കരുത്.
    299. നാല്പതു ദിവസം കട്ടാൽ നടക്കല്ലും വിളിച്ചു പറയും.
    300. നാല്പതു മടലും ദ്വാദശകുലയും (തെങ്ങിന്).
    301. നാല്പതു വന്നാൽ നരയും വന്നു.
    302. നാവിനെല്ലില്ലാതെ സംസാരിക്കരുത്.
    303. നാവിനെ വെന്നാലെല്ലാം വെല്ലാം.
    304. നാവിൽ പിറക്കും നന്മയും തിന്മയും.
    305. നാവു കളവുപറയില്ല.
    306. നാവുകൊണ്ട് കോണകമുടുക്കുക.
    307. നാവുകൊണ്ട് മൂക്കുതൊടാമോ?
    308. നാളത്തെ കോഴിയേക്കാൾ ഇന്നത്തെ കോഴിമുട്ട നല്ലൂ.
    309. നാളികേരച്ചാക്കിൽ കടുക് പെട്ടതുപോലെ.
    310. നാളുചെന്ന കൊട്ട നടക്കൂലിയാകും.
    311. നാളുപോകെ മാമിയാരു കഴുതപോലെ.
    312. നാളും നേരവും നോക്കി നിന്നവനേ വട്ടിവച്ചോ.
    313. നാളെ കിട്ടുന്ന മയിലിനേക്കാൾ ഇന്ന് കിട്ടുന്ന മാടപ്രാവ് നല്ലത്.
    314. നാളെ നാളെ നീളേതി നാളെ നീളെ പുനഃ പുന.
    315. നാളെയെന്നൊരു നാളില്ലെങ്കിൽ നാരിമാർക്കെന്തെടോ ഗതി.
    316. നാളെയ്ക്കവസാനമില്ല.
    317. നാളോർമ്മിക്കാൻ ചാത്തമൂട്ടുക.
    318. നാഴി ആഴിയിൽ മുക്കിയാലും നാഴിയേ കിട്ടൂ.
    319. നാഴി ഊരാൻ പോയാൽ നാനാഴി പന്നി തിന്നും.
    320. നാഴിക പ്രയത്നത്തിന് വിനാഴികസുഖം.
    321. നാഴി കിട്ടാവുന്നിടത്ത് പാട്ടി കൊട്ടിപ്പാടില്ല.
    322. നാഴി കൊടുത്ത് ഉഴക്കുവാങ്ങുക.
    323. നാഴിപ്പൊന്ന് കിട്ടിയാലും മൂളിപ്പെണ്ണെനിക്കുവേണ്ട.
    324. നാഴിയിൽ നാനാഴി കൊള്ളില്ല.
    325. നാറുന്ന ചോറിന് പതം നോക്കുന്നതെന്തിന്?
    326. നാറ്റാൻ കിട്ടിയത് നക്കരുത്.
    327. നിഗ്രഹമവനൊരനുഗ്രഹമായി.
    328. നിങ്ങടെ എഴുത്തങ്ങെടുത്ത് എന്റെ ഓല ഇങ്ങെടുക്കിൻ.
    329. നിങ്ങടെ കോഴി കൂകിയില്ലെങ്കിലും എന്റെ നേരം വെളുക്കും.
    330. നിത്യക്കറിയുടെ നാമ്പുനുള്ളരുത്.
    331. നിത്യക്കോഴിക്ക് നിറമില്ല.
    332. നിത്യത്തൊഴിലഭ്യാസം.
    333. നിത്യം കാണുന്ന കോഴിയുടെ നിറം പറയുമ്പോൾ പിഴയ്ക്കും.
    334. നിത്യം ചത്താൽ കണ്ണോക്കില്ല.
    335. നിത്യവും കിട്ടുമോ അമാവാസിച്ചോറ്.
    336. നിത്യാഭ്യാസി ആനയെ എടുക്കും.
    337. നിധി കാക്കുന്ന ഭൂതം പോലെ.
    338. നിധി കാണാൻ മുന്നന്വേഷിക്കുമ്പോൾ നിധി തന്നെ കിട്ടി.
    339. നിധിയെടുക്കാൻ പോയിട്ട് കടം വന്നുമൂടി.
    340. നിനക്കുള്ളതെനിക്ക് എനിക്കുള്ളതുമെനിക്ക്.
    341. നിനയ്ക്കുമ്പോൾ നെടുമഴ പെയ്യുമോ?
    342. നിന്ന കുന്ന് കുഴിക്കൊലാ.
    343. നിന്ന നിലം കുഴിക്കരുത്.
    344. നിന്നാൽ നെടുമരം, വീണാൽ പടുമരം.
    345. നിന്നുതിന്നാൽ കുന്നും കുഴിയും.
    346. നിന്നെ കെട്ട്യേപ്പിന്നെ എനിക്കൊരു വെരകല്.
    347. നിന്നോതിക്കോൻ മുള്ളുംനേരത്തുണ്ണികൾ മരമേറീട്ടും മുള്ളും.
    348. നിന്റെ ചെക്കനെ അവിടെ കിടത്തി എന്റെ മോനെ എടുക്ക്.
    349. നിന്റെ തലയിൽ തൂവൽകൊണ്ടും എന്റെ തലയിൽ തൂമ്പകൊണ്ടുമാണെഴുതിയതെന്ന് വരുമോ?
    350. നിന്റെ പെണ്ണുകെട്ടണമെങ്കിൽ എന്റെ പുണ്ണുനക്കണം.
    351. നിന്റെ വയറ് ചാലിയന്റെ പൈമ്പ പോലെ.
    352. നില തെറ്റിയാൽ വില തെറ്റും.
    353. നിലത്തിട്ട കുന്തം നെഞ്ഞത്ത്.
    354. നിലത്തിന് തക്ക കായും കുലത്തിന് തക്ക ഗുണവും.
    355. നിലത്തൊന്നുവച്ചേ മുഖത്തൊന്നു നോക്കാവൂ.
    356. നിലമറന്നു കളിക്കരുത്.
    357. നിലമറിഞ്ഞു വിത്ത്.
    358. നിലമാകാഞ്ഞാൽ നീങ്ങിയിരിക്കണം.
    359. നിലയില്ലാത്തവന്റെ വാക്ക് നീരിലെ വര.
    360. നിലയ്ക്കുനിന്നാൽ മലയ്ക്കു സമം.
    361. നിലയ്ക്കുനിന്നാൽ വിലയ്ക്കുപോകും.
    362. നിലാവത്തിറക്കിയ കോഴിയെ പോലെ.
    363. നിലാവുകണ്ട കുറുക്കനെ പോലെ.
    364. നിലാവുകണ്ട് പൂച്ച നക്കും പോലെ.
    365. നിലാവുകെടുവോളം പന്നി നിൽക്കില്ല.
    366. നിലാവുണ്ടെന്നുവച്ച് വെളുക്കുവോളം കക്കരുത്.
    367. നിലാവുള്ളപ്പോഴും പെറ്റമ്മയുള്ളപ്പോഴും പേടിക്കാനില്ല.
    368. നിലാവെളിച്ചത്ത് എലി പായും പോലെ.
    369. നിൽക്കുന്ന കുന്ന് കുഴിക്കരുത്.
    370. നിഴലിന്നരുമ വെയിലിലറിയും.
    371. നിഴലിൽ പോയി നിഴലിൽ വാ.
    372. നിഴലുകണ്ട് മണ്ണിലടച്ചാൽ കൈനൊന്തതു ലാഭം.
    373. നിഴലുനോക്കി കളിക്കരുത്.
    374. നിറകുടം തുളുമ്പില്ല.
    375. നിറച്ചുവയ്ക്കാൻ നാഴിനെല്ലുണ്ടെങ്കിൽ നമ്പി നാടുനീങ്ങില്ല.
    376. നിറഞ്ഞ ചാക്കേ നിവർന്നിരിക്കൂ.
    377. നിറഞ്ഞ വയറിന് ചെവികേൾക്കില്ല.
    378. നിറതോണി തുഴയുമ്പോഴിളകരുത്.
    379. നീചരിലുപകാരം നീറ്റിലെ വര.
    380. നീണ്ടകൈ കുറുകില്ല.
    381. നീണ്ടകൈ തീയെടുക്കും.
    382. നീണ്ടനാവിന് കുറിയ് ആയുസ്സ്.
    383. നീണ്ട പുല്ല് തിന്നാൽ തണലുണ്ടാകുമോ.
    384. നീതിയങ്ങും നയമിങ്ങും.
    385. നീതിയറ്റ നഗരത്തിൽ നിറമഴ പെയ്യുമോ?
    386. നീന്താനറിയാത്ത മാടിനെ നീരുകൊണ്ടുപോകും.
    387. നീന്താനറിയുന്നവനാഴമറിയണോ.
    388. നീന്താൻ പഠിച്ചതിനുശേഷം വെള്ളത്തിലിറങ്ങാമെന്നുവച്ചാലോ?
    389. നീയല്ലെങ്കിൽ നിന്റെ അച്ഛൻ, അച്ഛനുമല്ലെങ്കിൽ മുത്തച്ഛൻ.
    390. നീയും റാണി, ഞാനും റാണി, ആരുകോരും തണ്ണീര്.
    391. നീയെൻ പൃഷ്ഠം ചൊറിഞ്ഞീടിൽ ഞാൻ നിൻ പൃഷ്ഠം ചൊറിഞ്ഞിടാം.
    392. നീയെന്റെ പുറം ചൊറിയ്, ഞാൻ നിന്റെ പുറം ചൊറിയാം.
    393. നീരായാലും മോര് പേയായാലും തായ.
    394. നീരാഴം കണ്ടാലും നെഞ്ചാഴം കാണാൻ വയ്യ.
    395. നീരിലേ വന്നതു നീരിലേ പോയി.
    396. നീരില്ലെങ്കിൽ മീനില്ല.
    397. നീരുണ്ടോയെന്നും നിലയുണ്ടോയെന്നും.
    398. നീരു നിന്നേടത്തോളം ചേറ്.
    399. നീരും കൊല്ലും തീയും കൊല്ലും.
    400. നീരുള്ളതുവരെ മീൻകൊഞ്ചുതുള്ളും.
    401. നീരെന്ന് പറഞ്ഞാൽ തീകെടുമോ.
    402. നീരൊലി കേട്ടു പരിചയിക്കണോ.
    403. നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും.
    404. നീർക്കോലി മൂത്താൽ നീർപുളകൻ (മണ്ഡലി).
    405. നീറ്റിലടിച്ചാൽ കോലിനുകേട്.
    406. നുകച്ചുവട്ടിലടങ്ങാത്ത കാള.
    407. നുണയ്ക്ക് തൂണ് നൂറ്.
    408. നുണയ്ക്കാതെ ഇറക്കിക്കൂടാ ഇണക്കാതെ പിണക്കിക്കൂടാ.
    409. നുര തിന്നാൽ വിശപ്പടങ്ങുമോ?
    410. നുര വാരിപ്പിടിച്ച പോലെ.
    411. നുളയനറിയുമോ രത്നത്തിന്റെ മാഹാത്മ്യം.
    412. നുള്ളിയെടുക്കുന്നിടത്ത് കുഴി, നുള്ളിവയ്ക്കുന്നിടത്ത് കുന്ന്.
    413. നൂലിന്റെ മേന്മ, ചേലയ്ക്ക് നന്മ.
    414. നൂലോടിയ പുരയും ആടോടിയ കാടും.
    415. നൂററുതി വറുതി.
    416. നൂറുനാളോതിയത് ആറുനാൾ വിട്ടാൽ ഓടും.
    417. നൂറ്റിനൊരുചൊല്ല് ആയിരത്തിനൊരു തലയനക്കം.
    418. നെഞ്ചുലക്ഷണമറിയാത്തവന് പഞ്ചലക്ഷണമറിഞ്ഞിട്ടെന്ത്?
    419. നെഞ്ഞത്തേക്ക് ചാരി തലയിൽ കയറുക.
    420. നെടിയത് വെട്ടുമ്പോൾ കുറിയതും വെട്ടണം.
    421. നെടിയോന്റെ തലയിൽ വടി.
    422. നെടുമ്പന വീണാൽ കുറുമ്പന നെടുമ്പന.
    423. നെടുമ്പകലിനും അസ്തമനമുണ്ട്.
    424. നെടുവാൾ പോയാൽ കുറുവാൾ നെടുവാൾ.
    425. നെന്മേനി തേച്ചാൽ പൊന്മേനിയാകും.
    426. നെയ്ക്കുമുടഞ്ഞാൽ നായയ്ക്ക് വിരുന്ന്.
    427. നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം.
    428. നെയ്യുകൂട്ടിയാൽ നെഞ്ഞറിയും.
    429. നെയ്യേറിയതുകൊണ്ടപ്പം ചീത്തയാവില്ല.
    430. നെൽപൊതിയിൽ പെട്ട എലിയെ പോലെ.
    431. നെല്ലരി കൊടുത്ത് പുല്ലരി വാങ്ങുക.
    432. നെല്ലറ പൊന്നറ.
    433. നെല്ലിട തെറ്റിയാൽ വില്ലിട.
    434. നെല്ലിന് പായുന്ന വെള്ളം പുല്ലിനും പായും.
    435. നെല്ലിൽ പതിരില്ലെന്നും പണത്തിൽ കള്ളനില്ലെന്നും വരില്ല.
    436. നെല്ലിൽ പെയ്ത മഴ പുല്ലിലും പെയ്യും.
    437. നെല്ലുകാണാത്ത കോഴി അരികണ്ടപോലെ.
    438. നെല്ലുകുത്തുംതോറും അരിവെളുക്കും.
    439. നെല്ലുകൊറിയന് മക്കൾ പിറന്നാൾ മക്കളുടെ മക്കളും നെല്ലുകൊറിക്കും.
    440. നെല്ലു പൊലിവിന് കൊടുത്തേടത്തുനിന്ന് അരി കടംവാങ്ങുക.
    441. നെല്ലും കല്ലും കളഞ്ഞു ശാന്തി ചെയ്യണം.
    442. നെല്ലും മോരും കൂടിയ പോലെ.
    443. നെല്ലും വിത്തും കോഴിക്ക് ഭേദമില്ല.
    444. നെല്ലുവാങ്ങുവോളം നില്ലുചുവരേ.
    445. നേടിത്തളർന്നവനോട് കടംകൊള്ളണം.
    446. നേടിയുണ്ണാൻ പോയ പെണ്ണ് കണ്ണാടി വിറ്റു.
    447. നേട്ടത്തിൽ പകുതി സൂക്ഷ്മം.
    448. നേന്ത്രവാഴ നട്ടു കുലപ്പിക്കാനും പെണ്ണിനെ വേട്ടു പുലർത്താനും പാട്.
    449. നേന്ത്രവാഴ വച്ചവനും ചേന വയ്ക്കാത്തവനും വിഡ്ഢി.
    450. നേരണമമ്മേ പൊന്നും കുഴവി പെറ്റാലൊട്ടു കൊടുക്കേം വേണ്ട.
    451. നേരത്തേ കിടന്നു നേരത്തേ എഴുന്നേൽക്കുക.
    452. നേരം പുലർന്ന കുറുക്കനെ പോലെ.
    453. നേരാൻ താമസിച്ചാലും നേർത്തെ നിവൃത്തിക്കണം.
    454. നേരിനേ നേരം വെളുക്കൂ.
    455. നേരിൽ ചേർന്ന കള്ളം, മോരിൽ ചേർന്ന വെള്ളം.
    456. നേരില്ലാത്തിടത്ത് നിലയില്ല.
    457. നേരുകാരന്റെ കൊട കടലിൽ.
    458. നേരുത്തരം ജന്മപ്പക.
    459. നേരുപറഞ്ഞാൽ ഉമ്മ അടികൊണ്ടു ചാവും, അല്ലെങ്കിൽ വാപ്പ പട്ടിയിറച്ചി തിന്നും.
    460. നേരുപറഞ്ഞാൽ നേർത്തെ പോകാം.
    461. നേരുപറഞ്ഞു കെട്ടവനും നുണപറഞ്ഞു വാണവനുമില്ല.
    462. നേരുപറഞ്ഞു നാറുക.
    463. നേരുപറഞ്ഞു നേടിയോരില്ല.
    464. നേരും നെറിയും നുള്ളിവച്ചാൽ കിളിർക്കില്ല.
    465. നേരെ വാ നേരെ പോ.
    466. നേരേവന്നാൽ ചുരിക, വളഞ്ഞുവന്നാൽ കടുത്തല.
    467. നേർക്കാറ്റിന് വളച്ചു വള്ളം വയ്ക്കരുത്.
    468. നേർന്നു പെറ്റവരുമില്ല, പിരാവി ചത്തവരുമില്ല.
    469. നൈ ഭരണിയുടെ വക്കിൽ ഉറുമ്പരിക്കും പോലെ.
    470. നൊച്ചൻ എണ്ണ കുടിക്കാൻ വരുന്നതുപോലെ.
    471. നൊച്ചപ്പിള്ളിക്കോന്തോ നിനക്കെന്തു പേര്.
    472. നൊടിച്ച വിരൽ നോവും.
    473. നൊന്ത കണ്ണിൽ കുന്തം കയറുക.
    474. നൊന്തവനന്തം പറയും.
    475. നൊന്തവനേ നോവറിയൂ.
    476. നൊന്തിട്ടു പോരേ കരയാൻ.
    477. നൊന്തുകുളിച്ച ചന്തം വേണ്ട.
    478. നോക്കാത്ത നായരെ തൊഴാൻ നിൽക്കണ്ട.
    479. നോക്കാത്ത രാജാവിനെ തൊഴാറുണ്ടോ?
    480. നോക്കാൻ കെടുത്ത പൊന്ന് ചോദിക്കുമ്പോൾ വെള്ളിയാഴ്ചക്കുറ്റം പറയുക.
    481. നോക്കിയിരിക്കെ കണ്ണിന്റെ കൃഷ്ണമണി കാണാനില്ല.
    482. നോക്കുമ്പോൾ പശുപോലെ, പായുമ്പോൾ പുലിപോലെ.
    483. നോൽമ്പിനിടയ്ക്ക് പുത്തിരിപ്പങ്ക്.
    484. നോൽമ്പും ഒരിക്കലുമില്ലെങ്കിൽ ഇല്ലത്ത് ചെലവിന് തികയും.
    485. നോവിക്കാൻ പോയിട്ട് കൈയും പൊള്ളിച്ച് പോന്നു.
    486. നോവിച്ചാൽ കൊത്താത്ത പാമ്പുണ്ടോ?
    487. നിന്ന കുന്നു കുഴിക്കല്ല
    488. നായകം പറിച്ച പതക്കം പൊലെ
    489. നായിനെ കാണുമ്പൊൾ കല്ലു കാണുന്നില്ല
    490. നരി നരച്ചാലും കടിക്കും

    No comments:

    Post a Comment