പഴഞ്ചൊല്ലുകൾ/ജ

 


    1. ജകാരമഞ്ചും ദുഷ്പൂരം.
    2. ജഗജില്ലി ജഗത്രയൻ.
    3. ജഡമുള്ളേടത്തോളം ജാഡ്യം.
    4. ജനിക്കാതിരുന്നാൽ മരിക്കാതിരിക്കാം.
    5. ജനിക്കുന്നതിന് മുൻപേ ജാതകം ഗണിക്കരുത്.
    6. ജനിച്ചാൽ മരിക്കും.
    7. ജനിച്ചാൽ മരിക്കുവോളം വെള്ളത്തിലൊതളങ്ങപോലെ.
    8. ജനിച്ചുവന്നു, മരിച്ചുപോയി.
    9. ജന്മം വിറ്റും ജയം കൊണ്ടാടണം.
    10. ജരയ്ക്കു മുൻപേ മരണം മനോജ്ഞം.
    11. ജളനെ ആശ്രയിക്ക, ജന്മിയെ ആദരിക്ക.
    12. ജാതകർമ്മം കഴിച്ച കൈകൊണ്ടുതന്നെ ഉദകക്രിയയും.
    13. ജാതിക്കില്ല ഇമ്പവും തുമ്പവും.
    14. ജാതിക്കു ജാതി പക.
    15. ജാതിക്കു ജാതി വഴിമാറില്ല.
    16. ജാത്യാലുള്ളതു ചെരിപ്പുകൊണ്ടടിച്ചാലും മാറില്ല.
    17. ജാത്യാലുള്ളതു ജാതിമാറിയാൽ പോവില്ല.
    18. ജാത്യാലുള്ളതു തൂത്താൽ പോകുമോ.
    19. ജാരനേയും ചോരനേയും പാമ്പുകടിക്കില്ല.
    20. ജില്ലിയിൽ മീതെ ജഗജില്ലി.
    21. ജീരകത്താലിക്കു കുഴവയ്ക്കുകയാണോ?
    22. ജീവനില്ലാത്തോൻ ചാവുകയാണു നല്ലത്.
    23. ജീവനുണ്ടായിട്ടു വേണ്ടേ ചാവാൻ?
    24. ജീവനൊന്ന് ജഡം രണ്ട്.
    25. ജീവിക്കു നാക്കുതാൻ കാലൻ.
    26. ജീവിതമിങ്ങനെ ജാതകമങ്ങനെ.
    27. ജ്ഞാതിക്കും ജ്ഞാനിക്കും മൂന്നുവഴി.
    28. ജ്ഞാനിക്കു കണ്ണു തലയിൽ.
    29. ജ്ഞാനിവചനം മുടിങ്കോലുപോലെ.
    30. ജ്ഞാനിയെല്ലായിടത്തും ജ്ഞാനി.
    31. ജലരെഖ പൊലെ.

    No comments:

    Post a Comment