പഴഞ്ചൊല്ലുകൾ/ഭ

 


    1. ഭക്തൻ തന്നാൽ ഭുക്തിരസം.
    2. ഭഗവാൻ വിചാരിച്ചാൽ ഭാഗ്യത്തിനു പഞ്ഞമുണ്ടോ?
    3. ഭജനംമൂത്ത് ഊരാണ്മയായി.
    4. ഭണ്ഡാരത്തിലിട്ട പണംപോലെ.
    5. ഭണ്ഡാരത്തിലിട്ട പണം മടക്കിച്ചോദിക്കയോ.
    6. ഭദ്രകാളിയെ ഇണക്കത്തിലും വിളിക്കരുത്, പിണക്കത്തിലും വിളിക്കരുത്.
    7. ഭദ്രകാളിയെ പിശാചുപിടിക്കുമോ?
    8. ഭയം കൊണ്ടുള്ള ഭക്തിക്ക് വിലയില്ല.
    9. ഭയത്താലെ ഭക്തി, നയത്താലെ യുക്തി.
    10. ഭയപ്പെട്ട കാട്ടിൽ ഇളകിയതെല്ലാം പുലി.
    11. ഭരണി തണുക്കണം, കാർത്തിക കായണം.
    12. ഭരണി പിറന്നാൽ ധരണിയാളും.
    13. ഭർത്താക്കഞ്ഞി പാക്കഞ്ഞി, മക്കൾ കഞ്ഞി ദുഃഖക്കഞ്ഞി, ആങ്ങളക്കഞ്ഞി കൊലക്കഞ്ഞി.
    14. ഭർത്താവ് സംഭരിക്കണം, ഭാര്യ ഭരിക്കണം.
    15. ഭള്ളിൽ പെരുപ്പം പല്ലിനു നാശം.
    16. ഭാഗ്യം ചെറ്റയും പൊളിച്ചു തേടിവരും.
    17. ഭാഗ്യം വരുമ്പോൾ ബുദ്ധി വരും.
    18. ഭാഗ്യമില്ലാത്തവനു പത്തുപറ നെല്ലുകിട്ടിയാൽ ഭാഗ്യമുള്ള പത്തുവിരുന്നു വരും.
    19. ഭാഗ്യമുള്ളവനു നേടി വയ്ക്കണ്ട.
    20. ഭാണ്ഡം കാട്ടി പിണ്ഡം വയ്ക്കുക.
    21. ഭാജനം നന്നല്ലെങ്കിലും ഭോജനം നന്ന്.
    22. ഭാരം ചക്കയ്ക്കും പലം ചുക്ക്.
    23. ഭാരമേറിയ കപ്പലിന് ആഴമേറിയ കടൽ.
    24. ഭാര്യ കാലുകെട്ടും കുഞ്ഞ് വായകെട്ടും.
    25. ഭാര്യാവീട്ടിൽ ചെലവുചെയ്തതും കോണകത്തിൽ നീലംമുക്കിയതും വെറുതെ.
    26. ഭാര്യാ രൂപവതീശത്രു.
    27. ഭാര്യാദുഃഖം പുനർഭാര്യ.
    28. ഭാവനപോലെ ഭാവി.
    29. ഭാവനയെങ്ങനെ ഭാവിയിലങ്ങനെ.
    30. ഭിക്ഷയ്ക്കു പഞ്ഞമില്ല.
    31. ഭിക്ഷയ്ക്കു വന്നവൻ പെണ്ണിനെ ചോദിക്കുകയോ?
    32. ഭിക്ഷയ്ക്കു വന്നവൻ പെണ്ടിക്കു മാപ്പിള.
    33. ഭിക്ഷയ്ക്കു വന്നവനില്ലെന്നു പറഞ്ഞാൽ പോകുമോ?
    34. ഭിക്ഷ മൂത്തത് കച്ചവടം.
    35. ഭിക്ഷാടനം കൊണ്ട് മോക്ഷം ലഭിക്കുമോ?
    36. ഭാവിച്ച പോലെ ഭവിച്ചെന്നു വരില്ല.
    37. ഭൂമിക്കു ഭാരവും ചോറിനു ചെലവും.
    38. ഭൂമിയോളം താഴാം, ഭൂമി കുഴിച്ചു താഴാനൊക്കുമോ.
    39. ഭൂസ്ഥിതി ധനസ്ഥിതി, ജനസ്ഥിതി മനസ്ഥിതി.
    40. ഭേകൻ മുഴങ്ങിയാലിടിയാകുമോ?
    41. ഭോജനം നന്നലെങ്കിലും ഭാജനം നന്നാകണം.
    42. ഭോജനം നന്നല്ലെങ്കിലും ഭാജനം നന്ന്.
    43. ഭോജനമില്ലെങ്കിൽ ഭാജനമെന്തിന്.
    44. ഭോഷന്റെ ലക്ഷണം പൊണ്ണത്തം.

    No comments:

    Post a Comment