പഴഞ്ചൊല്ലുകൾ/അ

 




ജീവജാലങ്ങളുമായി ബന്ധപ്പെട്ടവ

  1. അങ്ങാടിപ്പയ്യ് ആലയിൽ നിൽക്കില്ല
  2. അച്ഛൻ ആനപ്പുറത്ത് കയറിയാൽ മകന് തഴമ്പുണ്ടാകുമോ
  3. അടിതെറ്റിയാൽ ആനയും വീഴും
  4. അട്ടയെപ്പിടിച്ച് മെത്തയിൽ കിടത്തിയാൽ ആത് കിടക്കുമോ?
  5. അണ്ണാൻ കുഞ്ഞിനും തന്നാലായത്
  6. അണ്ണാൻ മൂത്താലും മരം കേറ്റം മറക്കുമോ
  7. അണ്ണാനെ മരം കയറ്റം പഠിപ്പിക്കണൊ?
  8. അരിയും തിന്നു ആശാരിച്ചിയേം കടിച്ചിട്ട് പിന്നേം നായക്ക് മുറുമുറുപ്പ്
  9. അരിയെറിഞ്ഞാൽ ആയിരം കാക്ക
  10. ആടറിയുമോ അങ്ങാടിവാണിഭം
  11. ആടു കിടന്നിടത്ത് പൂട പോലുമില്ല
  12. ആന കൊടുത്താലും ആശ കൊടുക്കരുത്
  13. ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടാമോ
  14. ആന വലിച്ചാൽ ഇളാകാത്തൊരുതടി ശ്വാവിനെക്കൊണ്ട് ഗമിക്കായി വരുമൊ?
  15. ആന വാ പൊളിക്കുന്നത് കണ്ടിട്ട് അണ്ണാൻ വാ പൊളിച്ചാൽ കാര്യമില്ല
  16. ആന വായിൽ അമ്പഴങ്ങ
  17. ആലിൻപഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായപ്പുണ്ണ്
  18. ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴക്കും ശിഷ്യന്
  19. ആളുകൂടിയാൽ പാമ്പ് ചാവില്ല
  20. ഇരിക്കേണ്ടവൻ ഇരിക്കേണ്ടിടത്തിരുന്നില്ലെകിൽ അവിടെ പട്ടി കയറി ഇരിക്കും
  21. ഇള നാ കടി അറിയുമോ ഇളംപോത്ത് വെട്ടറിയുമോ?
  22. എലിയെ പേടിച്ച് ഇല്ലം ചുടുക
  23. ഏട്ടിലെ പശു പുല്ല് തിന്നുമോ?
  24. ഒരു വെടിക്കു രണ്ടു പക്ഷി
  25. ഓടുന്ന പട്ടിയ്ക്കു ഒരു മുഴം മുൻപേ
  26. കടുവയുടെ കയ്യിൽ കുടൽ കഴുകാൻ കൊടുക്കുക.
  27. കരിമ്പുകൊണ്ടടിച്ച കഴുത കരിമ്പിൻ രുചിയറിയുമോ
  28. കാക്ക കുളിച്ചാൽ കൊക്കാകുമോ
  29. കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്
  30. കാക്കയുടെ വിശപ്പും മാറും ,പശുവിന്റെ കടിയും മാറും .
  31. കുടൽ കാഞ്ഞാൽ കുതിരവയ്ക്കോലും തിന്നും
  32. കുരക്കുന്ന പട്ടി കടിക്കില്ല
  33. കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിൽ
  34. കുരങ്ങൻറെ കയ്യിലെ പൂമാല പോലെ
  35. കൈ വിട്ട കല്ലും, വായ് വിട്ട വാക്കും
  36. കൊക്കെത്ര കുളം കണ്ടതാ
  37. ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം
  38. ഗതികെട്ടാൽ പുലി പുല്ലും തിന്നും
  39. ഗരുഡൻ ആകാശത്തിൽ പറക്കും, ഈച്ച അങ്കണത്തിൽ പറക്കും
  40. ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട
  41. ചൂടുവെള്ളത്തിൽ വീണ പൂച്ചക്ക് പച്ചവെള്ളം കണ്ടാലും പേടി
  42. ചെമ്മീൻ തുള്ളിയാൽ മുട്ടോളം പിന്നെയും തുള്ളിയാൽ ചട്ടീല്
  43. ഞാൻ ഞാനല്ലാതായാല്പിന്നെ നായയാണു
  44. തന്നോളം പോന്നാൽ മകനേയും താനെന്നു വിളിക്കണം
  45. താൻ കുഴിച്ച്കുഴിയിൽ താൻ തന്നെ വീഴും
  46. താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കിൽ നായ ഇരിക്കും
  47. തിരിഞ്ഞു കളിയും മാടിക്കെട്ടും
  48. ദാരിദ്ര്യമെന്തെന്നതറിഞ്ഞവർക്കേ പാരിൽ പരക്ലേശ വിവേകമുള്ളൂ
  49. നടുക്കടലിലും നായ നക്കിയേ കുടിക്കൂ
  50. നാ(നായ)നാ ആയിരുന്നാൽ പുലി കാട്ടം (കാഷ്ടം)ഇടും
  51. നിത്യഭ്യാസി ആനയെ എടുക്കും
  52. നീർക്കോലിക്ക് നീന്തൽ പഠിപ്പിക്കണ്ട
  53. പട്ടി കുരച്ചാൽ പടിപ്പുര തുറക്കുമൊ?
  54. പട്ടിക്കു രോമം കിളിർത്തിട്ട് അമ്പട്ടനെന്ത് കാര്യം
  55. പട്ടിയുടെ വാല് കുഴലിലിട്ടാൽ പന്തീരാണ്ട് കഴിഞ്ഞാലും നിവരില്ല
  56. പശു കിഴടായാലും പാലിൻറെ രുചിയറിയുമോ
  57. പണത്തിനു മീതെ പരുന്തും പറക്കില്ല
  58. പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിയ്ക്കുന്നില്ല.
  59. പാണനു് ആന മൂധേവി
  60. പാമ്പിനു പാലു കൊടുത്താലും ഛർദ്ദിക്കുന്നതു വിഷം
  61. പൂച്ചയ്ക്കെന്ത് പൊന്നുരുക്കുന്നിടത്ത് കാര്യം
  62. പൂച്ചയ്ക്കാര് മണികെട്ടും
  63. പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു
  64. പെട്ടാൽ പിന്നെ പെടയ്ക്കാനല്ലേ പറ്റൂ.
  65. പൊൻമുട്ടയിടുന്ന താറാവിനെ കൊല്ലരുത്
  66. മിണ്ടാപ്പൂച്ച കലമുടക്കും
  67. മുതലക്കുഞ്ഞിനെ നീന്തൽ പഠിപ്പിക്കേണ്ട
  68. മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങവീണു]]
  69. വെടിക്കെട്ടുകാരൻറെ പട്ടിയെ ഉടുക്ക് കാട്ടി പേടിപ്പിക്കരുത്
  70. വെട്ടാൻ വരുന്ന പോത്തിനൊടു വേദമൊതിയിട്ടു കാര്യമില്ല.
  71. വെട്ടാൻ വരുന്ന പോത്തിനോട് വേദമോതാൻ നിൽക്കരുത് [പാഠഭേദം]
  72. വേലി ചാടുന്ന പശുവിനു കോലുകൊണ്ട് മരണം

സ്ത്രീ-പഴഞ്ചൊല്ലുകളിൽ

  1. അച്ചിക്ക്‌ ഇഞ്ചി പക്ഷം, നായർക്ക്‌ കൊഞ്ച്‌ പക്ഷം
  2. അടുക്കള പിണക്കം അടക്കി വയ്ക്കണം
  3. അടുക്കളപ്പെണ്ണിനു അഴകു വേണമോ?
  4. അന്നു പെറ്റു അന്നു ചത്താലും ആണിനെപ്പെറണം
  5. അമ്മ വേലി ചാടിയാൽ മകൾ മതിൽ ചാടും
  6. അമ്മയും മകളും പെണ്ണു തന്നെ
  7. അമ്മയ്ക്കു പ്രസവവേദന മകൾക്കു വീണവായന
  8. അമ്മയുടെ ശാപം അമ്മ ചത്താലും തീരുകില്ല
  9. അമ്മയില്ലെങ്കിൽ ഐശ്വര്യമില്ല
  10. അമ്മയോളം സ്ഥായി മക്കൾക്കുണ്ടെങ്കിൽ പേരാറ്റിലെ വെള്ളം മേല്പോട്ട്
  11. അമ്മായി ഉടച്ചത്‌ മൺച്ചട്ടി ,മരുമകൾ ഉടച്ചത്‌ പൊൻച്ചട്ടി
  12. അമ്മായിയമ്മയ്ക്ക് അടുപ്പിലും തൂറാം; മരുമകൾക്ക് വളപ്പിലും പാടില്ല
  13. അരിമണിയൊന്ന് കൊറിക്കാനില്ല കരിവളയിട്ട്‌ കില്ലുക്കാൻ മോഹം
  14. അറിവതു പെരുകിയാലും മുന്നറിവു പെണ്ണിനില്ല
  15. ഇല്ലത്തു പെൺപെറ്റപോലെ
  16. നായും നാരിയും ഇഞ്ചയും ചതയ്ക്കുന്നിടത്തോളം നന്നാവും
  17. നാരി ഭരിച്ചിടം നാരകം വെച്ചിടം കൂവളം കെട്ടെടം നായ് പെറ്റടം
  18. നാരീശാപം ഇളക്കിക്കൂട
  19. നാലാമത്തെ പെണ്ണു നടക്കല്ലു പൊളിക്കും
  20. പാമ്പിനു തല്ലുകൊള്ളാൻ വാലു പെണ്ണിനു തല്ലു കൊള്ളാൻ നാവു്‌
  21. പുത്തനച്ചി പുരപ്പുറം തൂക്കും
  22. പെൺകാര്യം വൻകാര്യം
  23. പെൺചിത്തിര പൊൻചിത്തിര
  24. പെൺചിരിച്ചാൽ പോയി,പുകയില വിടർത്തിയാൽ പോയി
  25. പെൺചൊല്ലു കേൾക്കുന്നവനു പെരുവഴി
  26. പെണ്ണാകുന്നതിൽ ഭേദം മണ്ണാകുന്നതു
  27. പെണ്ണായി പിറന്നാൽ മണ്ണായി തീരും വരെ കണ്ണീരു കുടിക്കണം
  28. പെണ്ണിനു പെൺ തന്നെ സ്ത്രീധനം
  29. പെണ്ണിനേയും മണ്ണിനേയും ദണ്ഡിക്കുന്തോറും ഗുണമേറും
  30. പെണ്ണും കെട്ടി കണ്ണും പൊട്ടി
  31. പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കില്ല
  32. പെൺപട പടയല്ല്ല,മൺചിറ ചിറയല്ല
  33. പെൺപിറന്ന വീടു പോലെ
  34. പെൺബുദ്ധി പിൻബുദ്ധി
  35. പെറ്റവൾക്കറിയാം പിള്ളവരുത്തം
  36. മകം പിറന്ന മങ്ക
  37. മണ്ണും പെണ്ണും നന്നാക്കുന്ന പോലെ
  38. മുടിയാൻകാലത്തു്‌ മുന്നലപുരത്തൂന്നൊരു പെണ്ണു കെട്ടി,അവളും മുടിഞ്ഞു,ഞാനും മുടിഞ്ഞു
  39. വീക്ക് ഭർത്താവിന്‌ പോക്ക് ഭാര്യ
  40. വേലക്കള്ളിക്കു പിള്ളസാക്ഷി
  41. സ്ത്രീകളുടെ മുടിക്കു നീളം കൂടും,പക്ഷേ ബുദ്ധിക്കു കുറയും

മലബാർ പഴഞ്ചൊല്ലുകൾ

  • തീയിൽകുരുത്തത് വെയിലത്ത് വാടുമോ ?
  • അടുപ്പെത്ര ചെറുതായാലും കല്ല് മൂന്നെണ്ണം വേണം
  • അനിയത്തിയെ കാണിച്ചു കൊടുത്ത് ഏട്ടത്തിയെ കെട്ടിച്ചെന്നു പറഞ്ഞ പോലെ
  • വെള്ളിയായിച്ചയും വലിയപെരുന്നാൾ ഒപ്പം വന്നിട്ട് വാപ്പ പള്ളീ പോയിട്ടില്ല
  • ഇരുന്നീട്ട് വേണം കാൽ നീട്ടാൻ
  • ഓടുന്ന പട്ടിയ്ക്കു ഒരു മുഴം മുൻപേ
  • ഓതാൻ പോയിട്ട് ഒള്ളപുത്തീം പോയി
  • കറിയൊക്കെ കൊള്ളാം പക്ഷെ വിളമ്പിയത് കോളാമ്പീലായിപ്പോയി
  • കൊണ്ടോടത്തും ഉണ്ടോടത്തും ഇരിക്കരുത്
  • ചാത്തപ്പനെത്ത് മഅശറ
  • ചിന്ത ചിത വിരിക്കും
  • ചെറിയ പാമ്പായാലും വലിയ വടി കൊണ്ട് തല്ലേണം
  • ചെർമ്മം വയനാട്ടീ പോയ പോലെ
  • തല പോയ തെങ്ങിനെന്ത് കാറ്റും പെശറും
  • തീകൊള്ളി കൊണ്ട് ഏറ് കിട്ടിയ പൂച്ചക്ക് മിന്നാമിനുങിനെ കണ്ടാൽ പേടി
  • നഞ്ചെന്നിനാ നന്നാഴി
  • നീർക്കോലിക്കുട്ടിക്ക് നീന്തക്കം പഠിപ്പിക്കല്ലെ
  • പള്ളിയിലിരുന്നാൽ പള്ളേല്‌ പോകൂല
  • പള്ളീലെ കാര്യം അല്ലാഹ്ക്കറിയാം
  • പള്ളീ പോയി പറഞ്ഞാമതി
  • പാലം കടക്കുവോളം നാരായണ പാലം കടന്നാൽ കൂരായണ
  • ബസറയിലേക്ക് ഈത്തപ്പഴം കയറ്റല്ലേ
  • പെണ്ണൊക്കെ കൊള്ളാം പക്ഷെ പെങ്ങളായിപ്പോയി
  • മരത്തിൽ കാണുമ്പോ ഞാൻ അത് മാനത്ത് കണ്ടിരിക്കും
  • മാമ്പൂ കണ്ടും മക്കളെ കണ്ടും മോഹിക്കരുത്
  • മൂന്നാമത്തെ ഹജ്ജിനു പോയപ്പോൾ കൊണ്ടുവന്ന പാത്രം
  • മൊല്ലാക്ക നിന്ന് പാത്ത്യാ കുട്ട്യാള് നടന്ന് പാത്തും
  • മൊല്ലാക്കാക്ക് ഓത്ത് പഠിപ്പിക്കല്ലെ..
  • സമ്പത്ത് കാലത്ത് തൈ പത്ത് നട്ടാൽ ആപത്ത് കാലത്ത് കാ പത്ത് തിന്നാം
  • മേപ്പൊരയില്ലാത്തോനെന്ത് തീപ്പൊരി?
  • അടീക്കെടക്കണ നാല് വറ്റിനും മേണ്ടി അഞ്ചെടങ്ങാഴി വെള്ളം കുടിച്ചു
  • ആന മെലിഞ്ഞാലും ആലയിൽ കെട്ടരുത്.

No comments:

Post a Comment